Saturday, January 31, 2009

മധുരിക്കുന്ന ഓര്‍മ്മകള്‍


ഓട്ടോ പിടിച്ച് കൊയിലാണ്ടിയിലെത്തിയ എനിയ്ക്ക് ഭാഗ്യത്തിനു പെട്ടന്നു തന്നെ ഒരു ബസ്സുകിട്ടി. നല്ല സ്പീഡിലാണു ബസ്സു പായുന്നത്. പൂക്കാട്ടെത്തിയതറിഞ്ഞില്ല,അവിടെ നിന്നും ആണ് കാപ്പാട് ബീച്ചിലേക്കുള്ള റോഡ്. നമ്മുടെ ഗാമ വന്ന സ്ഥലം, ആള് ആദ്യം കൊയിലാണ്ടി ബീച്ചിലാണു വന്നതെന്നും പിന്നെ കാപ്പാട്ടേക്ക് കരയോരം ചേര്‍ന്ന് നീങ്ങിയതാണെന്നും ഒരു അഭിപ്രായം ചില ചരിത്രകാരന്മാര്‍ക്കുണ്ട്. കാപ്പാട് നിന്നും കരമാര്‍ഗ്ഗം സാമൂതിരിയെ കാണാന്‍ അവര്‍ പോയ ആ പുരാതന വഴി ആയിരിക്കുമോ ഇപ്പൊള്‍ എന്റെ ബസ്സ് ഓടിപ്പായുന്നത്? പോര്‍ച്ചുഗല്‍ അറിയാത്ത സാമൂതിരിയും മലയാളമറിയാത്ത അവരും ദ്വിഭാഷി ഉണ്ടായിരിക്കാമെങ്കില്‍ പോലും ആകെ “കൊഴങ്ങി“ പോയിട്ടുണ്ടാവും.


ബസ്സു വെങ്ങാലി റെയില്‍വെ ഗേറ്റില്‍ പിടിച്ചിട്ടിരിക്കയാ,വണ്ടി പോകുന്ന വരെ അവിടെ നിന്നെ പറ്റൂ.ഇതൊഴിവക്കാന്‍ വേറെ നല്ല വഴി ഒന്നും ഇല്ലെ, നമ്മുടെ നാട്ടിലും ബോബേലും മറ്റുംഉള്ള പോലത്തെ മേലക്കൂടെ പോന്ന റോഡ് കോറേ കാലം കയ്യിമ്പം വന്നാ രച്ചപ്പെട്ടു. അവസാനം വണ്ടി വന്നു ,ഗേറ്റ് തുറന്നു,ഞങ്ങളിപ്പോള്‍ വെസ്റ്റ് ഹില്‍ എത്താറയി. എത്രയും പെട്ടന്നു കോഴിക്കോട്ടിറങ്ങി മുഹമ്മദിനെ കാണണം,അവനും വരുന്നല്ലോ, നാട്ടിലുള്ള കൂട്ടുകാരോടൊന്നു പറയാന്‍ പറ്റിയില്ല,എല്ലാം പെട്ടന്നായിരുന്നല്ലോ,അധികം കൂട്ടുകാരൊന്നും എനിക്കില്ലതാനും, ഒരു രഘുനാഥ് , പിന്നെ വേണുഗോപാല്‍, ഇവരോടായിരുന്നു കാര്യമായിട്ടു പറയാനുള്ളത്. രഘുവിന്റെ വീട്ടിലോ,വേണുവിന്റെ വീട്ടിലോ ആയിരുന്നു ഞാന്‍ ചെറുപ്പം മുതല്‍ കളിക്കാന്‍ പോയിക്കൊണ്ടിരുന്നത്. മിക്കവാറും വേണുവിന്റെ വിട്ടില്‍ പോയാല്‍ അവിടെ വേറെയുംആള്‍ക്കാര്‍ ഉണ്ടാകും.അവധിക്കാലത്ത് മാത്രം ചെല്ലമ്മ ടീച്ചറുടെ വീട്ടില്‍ വരുന്ന ബിന്ദുവാണ് മറ്റൊരു സുഹൃത്ത്. പത്താം ക്ലാസ്സ് അവധി, ഒരു ദിവസം ഞാനും വേണുവും ബിന്ദുവും ടീച്ചറുടെ വീട്ടില്‍ ഒത്തുകൂടി. പന്ത് എറിഞ്ഞ് കുറെ നേരംകളിച്ചു, പന്ത് കളിയായിരുന്നു അക്കാലത്തെ പ്രധാന കളി. വേണുവിനു മടുത്തപ്പോള്‍ അവന്‍ പോയി കുറെ കഴിഞ്ഞപ്പോള്‍ ഞങ്ങളും കളി നിര്‍ത്തി അകത്തെ മുറിയില്‍ പോയി.അതാണ് ബിന്ദുവിന്റെ റൂം. ഞാന്‍ വെറുതെ മാസിക മറിച്ച് നോക്കാന്‍ തുടങ്ങി,വിയര്‍പ്പില്‍ കുതിര്‍ന്ന ടിഷര്‍ട്ട് അഴിച്ച് മാറ്റി ബിന്ദു എന്റെ നേരെ തിരിഞ്ഞു നിന്നു, പടിഞ്ഞാറന്‍ വെയില്‍ വിയര്‍പ്പില്‍ നനുത്ത ശരീരം വെട്ടിത്തിളങ്ങി.എന്റെ അടുത്തേക്ക് മെല്ലെ നടന്നുവന്ന ബിന്ദു രണ്ടു കൈകളും എന്റെ ഇരു ചുമലിലും വെച്ചു....

(തുടരും)

ഇരുട്ടിലൂടെ വെളിച്ചത്തിലേക്ക്


വീട്ടില്‍ നിന്നും വാഹനങ്ങള്‍ പോകുന്ന ടാറിട്ട നിരത്തിലെത്താന്‍ ഒരു കിലോമീറ്ററോളം നടക്കണം.ഇടവഴിയില്‍ നാട്ടുവെളിച്ചമല്ലാതെ മറ്റൊന്നും ഇല്ല.21 കൊല്ലം ശീലിച്ച വഴി ചതിക്കില്ലെന്ന ആത്മവിശ്വാസം മാത്രമാണു നടക്കാനുള്ള ഏക ധൈര്യം.രണ്ടു മൂന്നു വളവുകളുള്ള ഇടവഴിയും പിന്നെ കുത്തനെയുള്ള ഒരിറക്കവും കഴിഞാല്‍ കനാല്‍ റോഡില്‍ കയറാം. പിന്നെ അല്പം വെളിച്ചം ഉണ്ടാകും. പാറുവമ്മയുടെ വീടിന്റെ ഭാഗത്തെത്തിയപ്പോള്‍ കാല്‍ പെരുമാറ്റം ഉച്ചത്തിലാക്കി പാമ്പുള്ള വഴിയാണു, കൂമന്‍ കൊല്ലിയില്‍ നിന്നും താഴേക്കിറങ്ങിയ രവി മനസ്സിലുണ്ടായിരുന്നു. പിന്നെ നായകളുടെ ബഹളവും മറ്റും അതിജീവിച്ച് ഒരുവിധം കനാല്‍ റോഡില്‍ കയറി.എനി പേടിക്കാനില്ല.വലിഞു നടക്കാം.വീണ്ടും വീട്ടിലേക്ക് മനസ്സു പോവാന്‍ തുടങ്ങി,അമ്മ ഇപ്പോയും അവിടെ തന്നെ നില്‍ക്കുകയാവും പാവം.എനി ഒരാഴ്ച എങ്കിലും അമ്മ ആ വിഷമവുംകൊണ്ടിരിക്കും.പൊതുവെ അര്‍ദ്ധ പ്രാണയായിരുന്ന അമ്മ മക്കളുടെയും മറ്റും കര്യം ആവശ്യമില്ലാതെ ഓര്‍ത്ത് ബേജാറായാണു ഇങ്ങനെ ശൂഷ്ക്കിച്ചുപോയത്.

ചെറിയ നിലവുണ്ടായിരുന്നതിനാല്‍ നടക്കാന്‍ പ്രയാസമുണ്ടായിരുന്നില്ല. മരിക്കുന്നതിനു മുന്‍പ് കാണുന്ന സമയത്തൊക്കെ അമ്മാമ്മ ജോലിയുടെ കാര്യം തിരക്കുമായിരുന്നു.“നെന്റെ ആ ബോംബേന്നുള്ള വല്ല കടലാസും വന്നോ എന്ന്,“ പാവം ഒരു വെറ്റില പോലും ആവകയില്‍ വാങ്ങികൊടുക്കാന്‍ പറ്റിയില്ല, അല്ലെങ്കില്‍ തന്നെ വായില്‍ കാന്‍സര്‍ വന്നു കിടപ്പിലായിരുന്നു അവസാനദിവങ്ങളില്‍,പിന്നെന്ത് വെറ്റില, ഞാന്‍ പെട്ടന്നു യുക്തിവാദിയായി.വികാരത്തില്‍ നിന്നും രക്ഷപ്പെടാന്‍ ആത്മീയതയും യുക്തിയും തരാതരം പോലെ ഉപയോഗിക്കുന്നതും ഒരു യുക്തി തന്നെയല്ലേ?ഇപ്പൊളും അക്കാര്യത്തില്‍ എനിക്കു വലിയ മാറ്റമൊന്നും വന്നിട്ടില്ലെന്നു തോന്നുന്നു.കനാല്‍ നീര്‍പ്പാലത്തിനോട് ചേരുന്ന വയല്‍ വക്കിലെത്തി ഞാന്‍ അപ്പോയേക്കും. അവിടേനിന്നും നോക്കിയാല്‍ അല്പം ദൂരെയാണെങ്കിലും മെയിന്‍ റോഡ് കാണാം.ചീവീടുകളുടെയും വാല്‍മക്രികളുടെയും ശബ്ദം എന്റെ നടത്തത്തിനു താളമേകി,നടന്നു വിയര്‍ത്ത എനിക്ക് ഇടയ്ക്കു വന്ന വയല്‍ കാറ്റ് അല്പം കുളിരേകി.ഞാന്‍ എതാണ്ട് റോഡിനടുത്തെത്തി എന്നു പറയാം,വാഹനങ്ങള്‍ അപ്പോയും നിരത്തില്‍ ഒന്നും രണ്ടുമൊക്കെ ഓടുന്നതു കാണാം. ഒരു ഓട്ടോ പിടിച്ചാല്‍ ടൌണില്‍ എത്താം.പെട്ടെന്നു ഒരു കാര്‍മേഘ പടലം നിലാവിനെ മൂടി,മുന്നോട്ടുള്ള വഴികള്‍ ഒന്നുംതന്നെ ദൃശ്യമാവുന്നില്ല, എന്റെ ഓര്‍മ്മകള്‍ പോലെതന്നെ...

തുടരും....

രുദ്രന്റെ യാത്രാമൊഴി


FACT യില്‍ ട്രെയിനി ആയ സമയത്താണു അമ്മാമ്മ മരിച്ച വിവരം അറിഞ്ഞ് ഞാന്‍ നാട്ടി ചെന്നത്, ചെന്ന് വിവരം പറയുന്നത് ഉചിതമായിരിക്കും എന്നു തൊന്നിയതിനാല്‍, പോയി എല്ലാവരെയും കണ്ടു പറഞു, ഒരു കാര്യം കൂടെ മനസ്സിലായി, എന്റെ പരിചയക്കാന്‍ , ആയ മുഹമ്മദിനും ലെറ്റര്‍ കിട്ടീ എന്നും ആള്‍ സ്വദേശമായ കോഴിക്കോട്ടേക്ക് പോയിരിക്കയാണെന്നും, ഏതായാലും ഒരാള്‍ കൂടെ ഉണ്ടാകുമല്ലോ എന്ന സമാധാനവും ആയി.
ഒരു ചെറിയ ബാഗില്‍ രണ്ട് ഷര്‍ട്ടും പാന്റും അമ്മ എടുത്തുവെച്ചിരുന്നു.എന്തൊ ഒരു വെപ്രാളം അമ്മയുടെ പ്രവര്‍ത്തിയിലെല്ലാം കാണാമായിരുന്നു.അച്ചന്‍ തൊള്ളായിരം രൂപ എന്റെ കയ്യില്‍ തന്നു, അന്നും ഇന്നും തൊള്ളയിരം പിതാവിനു വലിയ തുകതന്നെയാണ്.കയ്യില്‍ അത്രയെ തല്‍ക്കാലം ഉള്ളൂ എന്നതാസത്യം,എന്റെ കുട്ട്യാട്ടന്‍ ജോലിതിരക്കുകാരണം , രണ്ട് ദിവസം മുന്‍പ് തന്നെ പോയി,അതാണു സാമ്പത്തിക ഞെരുക്കത്തിന്റെ പ്രധാന കാരണം, മൂപ്പരാണു വീട്ടിലെ പ്രധാന ധനമാര്‍ഗം. ചേട്ടന്‍ റെയില് വെയില്‍ കാറ്ററിംഗ് മാനേജരാണു.ഗവര്‍മന്റ് ജോലി,വീട്ടില്‍ ഞങ്ങളുടെ എല്ലാക്കാര്യത്തിലും നിര്‍ണ്ണയക വഴിത്തിരിവായത് ചേട്ടന്റെ ആ ജോലി ആയിരുന്നല്ലോ.


രാത്രി ഒന്‍പത് മണിയോടെ ഊണുകഴിച്ച് ‍ പോകാനുള്ള ഒരുക്കം തുടങ്ങി,അമ്മയുടെ പരവേശം അപ്പോഴേക്കും ഒരുതരം വിറയലായി മാറിയിരുന്നു, വിദ്യഭ്യാസവും മറ്റും കുറവാണെങ്കിലും ആ മണ്ണില്‍നിന്നും ഞാന്‍ പറിച്ചു നടുകപ്പെടുകയാണെന്ന തിരിച്ചറിവു പത്തുമാസം ചുമന്നവയറിന്നു പ്രാപഞികമായ എഞെങ്കിലും രീതിയില്‍ വന്നതായിരിക്കുമോ?ഞാന്‍ വികാരരഹിതനായിരുന്നു എന്നു പറയാം,കാരണം എനിക്കു വലിയ ഹോപ്പൊന്നും ഇല്ലായിരുന്നു,അധികം നിന്നു വികാരം വര്‍ധ്ദിപ്പിക്കണ്ട എന്നു കരുതി വൈകാതെ ബാഗെടുത്ത് തോളിലിട്ട് മുറ്റത്തേക്കിറങ്ങി.അവസാനമായി ഒരുവട്ടം കൂടി യാത്ര പറഞ് നടയിലേക്കിറങ്ങി, ഉമ്മറത്തിണ്ണയില്‍ കയ്യൂന്നി സ്തഭത്നായി അച്ചന്‍ , വാതിലിനോട് ചേര്‍ന്നു അമ്മ മുണ്ടിന് തലപ്പുകൊണ്ട്മുഖംപൊത്തി, നടക്കുന്നതിനിടയില്‍ മുകളിലേക്കു നോക്കി,ആകാശഗംഗയ്ക്ക് തെല്ലകലെ ഒരു കാവല്‍ക്കാരനെപ്പോലെ നില്‍ക്കുന്ന ഓറിയോണ്‍ നക്ഷത്രക്കൂട്ടം , അരികില്‍ ഒറ്റപ്പെട്ടു നില്‍ക്കുന്ന നക്ഷത്രം എന്നെ നോക്കി കണ്ണു ചിമ്മി,ചെറുപ്പം മുതല്‍ ഞാന്‍ നോക്കിനില്‍ക്കാറുള്ള നക്ഷത്രം പ്രകാശവര്‍ഷങ്ങള്‍ക്കുമപ്പുറത്തുനിന്നും ഈയാത്ര ഒരു വലിയ വിടവാങ്ങലാണെന്നു മുന്‍ കൂട്ടികണ്ടിരിക്കുമോ?എന്റെ രുദ്ര നക്ഷ്ത്രം. അറിയില്ല...
( തുടരും..)

മരണവീട്ടില്‍ നിന്നും.

അമ്മാമ്മയുടെ വീട്ടില്‍ എല്ലാവരും ഏഴുദിവസത്തോളമായി ഒച്ചയും ബഹളവും ഒക്കെയായി കഴിയുകയാണു.
അമ്മാമ്മയുടെ വീട് എന്ന് എനി അതിനെ പറയാന്‍ പറ്റുമോന്നറിയില്ല,കാരണം അവര്‍ മരിച്ച്
പുലകുളിയായിരുന്നു ഇന്ന്.ഉച്ചയക് ബന്ധുക്കളും ,അയല്‍ക്കരും മറ്റുമായി നല്ലൊരു ജനം തന്നെ ഉണ്ടായിരുന്നു സദ്യയ്ക്ക്. നാലുമണിയോടെ എല്ലാവരും പിരിഞു പോയി, ഞങ്ങള്‍ വീട്ടുകാര്‍ മാത്രമായി കുശലപ്രശ്നങള്‍ നടത്തിക്കൊണ്ടിരിക്കുംബോള്‍ എന്നെ തേടി ഒരു അഥിതി എത്തി,ഒരു പോസ്റ്റുമാന്‍.കയ്യില്‍ രെജിസ്റ്റെര്‍ഡ് ലെറ്റര്‍, ഒപ്പിട്ടു കൈപ്പറ്റി,തുറന്നു വായിച്ചു.ഭാഭാ ആണവ ഗവേഷണ കേന്ദ്രത്തില്‍ ഞാന്‍ മുന്‍പ് നടത്തിയ മുഖാമുഖത്തില്‍ തെരെഞെടുക്കപ്പെട്ടിരിക്കുന്നു എന്നു ചുരുക്കം. ജൊയിന്‍ ചെയ്യേണ്ട ദിവസം നോക്കിയപ്പോള്‍ കണ്ണില്‍ ഇരുട്ട് കയറുന്നപോലെ തോന്നി, കാരണം അന്ന് ആദിവസം ജോയിന്‍ ചെയ്യാന്‍ വേണ്ടി രണ്ടാഴ്ച മുന്‍പ് അയച്ച ലെറ്ററാണു തപാല്‍ ജീവനക്കാരുടെ ആയിടെവന്നുപെട്ട മെല്ലെ പോക്ക് സമരം കാരണം വൈകിയത്.എന്തോ പന്തികേട് തോന്നി അടുത്തു വന്ന പിതാവിന് കത്ത് കയ്യില്‍ കൊടുത്ത് ഞാന്‍ കുനിഞ ശിരസ്സുമായി പടിഞാറ്റയിലേക്ക് നടന്നു ,തളംകെട്ടിയ കണ്ണ്നീര്‍ മുണ്ടിന്റെ തലപ്പുകൊണ്ട് തുടച്ചു, പത്തായത്തിന്മേല്‍ കമഴ്ന്നുകിടന്നു. അറിയാവുന്ന ആംഗലേയം വെച്ച് കാര്യം മനസ്സിലാക്കിയ അച്ചന്‍ ഉമ്മറത്തിന്നും എന്നെ നീട്ടി വിളിച്ചു.എടാ... അതിനര്‍തഥം എടാ ഇവിടെ വാ എനിക്കല്‍പ്പം സംസാരിക്കാനുണ്ട് എന്നാണെന്ന് വര്‍ഷങളുടെ പരിചയം കൊണ്ട് എനിക്കറിയുന്നതാകയാല്‍ ഞാന്‍ മുഖം തുടച്ച് പുറത്ത് വന്നു. എല്ലാപ്രതീക്ഷയും തകര്‍ന്നു എന്ന ഭാവത്തില്‍ ഞാന്‍ വിഷണ്ണനായി നിന്നു.ബോംബെ വരെ ഒന്നു പോയിനോക്ക്,കൂടിവന്നാല്‍ അതിനുള്ള കാശല്ലെ പോകൂ?പിന്നീടെപ്പോഴെങ്കിലും ചിന്തിക്കുമ്പോള്‍ മനപ്രയാസം തോന്നാതിരിക്കാനെങ്കിലും അത് ഉപകരിക്കില്ലെ? നമ്മള്‍ ചെയ്യെണ്ടത് മാക്സിമം ചെയ്തുഎന്നു സമാധാനിക്കയും അവാല്ലൊ? അവരെ കാര്യം പറഞ് ബോദ്യപ്പെടുത്തിയാല്‍ ഒരു പക്ഷെ നിനക്കും അവസരം കിട്ടിയാലോ? പിന്നീടെല്ലാം പെട്ടന്നായിരുന്നു,അകന്ന ബന്ധത്തിലുള്ള ഒരു ഐ ടി ഐ പ്രിന്‍സിപാളിനെ പോയികണ്ടു അഭിപ്രായം ചോദിച്ചു, തിരിച്ചുവന്നു,വൈകുന്നേരത്തൊടെ മരണവീട്ടില്‍നിന്നും ഞങ്ങള്‍ സ്വന്തം വീട്ടില്‍ വന്നു .






എല്ലാവരും വായിക്കുമല്ലോ......!!

ആദ്യം നമുക്കൊന്നു പരിചയപ്പെടാം

സുഹൃത്തുക്കളെ, എന്റെ വക ഒരു ലേഘന പരമ്പര ആത്മകഥാരൂപത്തില്‍ എഴുതിനോക്കാനുള്ള ശ്രമത്തിലാണു.എല്ലാവരുടെയും സഹകരണവും,പ്രോത്സാഹനങ്ങളും ഉണ്ടാവുമെന്നു കരുതട്ടെ.!!!!

ആദ്യം ഞാന്‍ എന്നെ അറിയാത്ത എല്ലാ സുഹൃത്തുക്കള്‍ക്കും എന്നെ സ്വയം പരിചയപ്പെടുത്താം, ഞാന്‍ താരാപൂരില്‍ ഭാഭാ ആണവ ഗവേഷണകേന്ദ്രത്തില്‍ സീനിയര്‍ ടെക്നീഷ്യന്‍ ആയി ജോലി ചെയ്യുന്നു. ഇന്‍സ്റ്ട്രുമെന്റേഷന്‍ വിഭാഗത്തില്‍. സ്വദേശം കോഴിക്കോട് -കൊയിലാണ്ടി.മേലൂര്‍ എന്ന ഗ്രാമത്തില്‍.ഒരു സധാരണ തൊഴിലാളികുടുംബത്തില്‍ ജനനം. ഭാര്യ കൊയിലാണ്ടി-തിക്കോടി-പുറക്കാട് .രണ്ട് പെണ്മക്കള്‍സഹിതം ഇവ്ടെ താമസം. ബാക്കിയെല്ലാം മുറപോലെ വായിച്ചെടുക്കാം, എന്താ അതല്ലേ നല്ലത്?