Saturday, January 31, 2009

രുദ്രന്റെ യാത്രാമൊഴി


FACT യില്‍ ട്രെയിനി ആയ സമയത്താണു അമ്മാമ്മ മരിച്ച വിവരം അറിഞ്ഞ് ഞാന്‍ നാട്ടി ചെന്നത്, ചെന്ന് വിവരം പറയുന്നത് ഉചിതമായിരിക്കും എന്നു തൊന്നിയതിനാല്‍, പോയി എല്ലാവരെയും കണ്ടു പറഞു, ഒരു കാര്യം കൂടെ മനസ്സിലായി, എന്റെ പരിചയക്കാന്‍ , ആയ മുഹമ്മദിനും ലെറ്റര്‍ കിട്ടീ എന്നും ആള്‍ സ്വദേശമായ കോഴിക്കോട്ടേക്ക് പോയിരിക്കയാണെന്നും, ഏതായാലും ഒരാള്‍ കൂടെ ഉണ്ടാകുമല്ലോ എന്ന സമാധാനവും ആയി.
ഒരു ചെറിയ ബാഗില്‍ രണ്ട് ഷര്‍ട്ടും പാന്റും അമ്മ എടുത്തുവെച്ചിരുന്നു.എന്തൊ ഒരു വെപ്രാളം അമ്മയുടെ പ്രവര്‍ത്തിയിലെല്ലാം കാണാമായിരുന്നു.അച്ചന്‍ തൊള്ളായിരം രൂപ എന്റെ കയ്യില്‍ തന്നു, അന്നും ഇന്നും തൊള്ളയിരം പിതാവിനു വലിയ തുകതന്നെയാണ്.കയ്യില്‍ അത്രയെ തല്‍ക്കാലം ഉള്ളൂ എന്നതാസത്യം,എന്റെ കുട്ട്യാട്ടന്‍ ജോലിതിരക്കുകാരണം , രണ്ട് ദിവസം മുന്‍പ് തന്നെ പോയി,അതാണു സാമ്പത്തിക ഞെരുക്കത്തിന്റെ പ്രധാന കാരണം, മൂപ്പരാണു വീട്ടിലെ പ്രധാന ധനമാര്‍ഗം. ചേട്ടന്‍ റെയില് വെയില്‍ കാറ്ററിംഗ് മാനേജരാണു.ഗവര്‍മന്റ് ജോലി,വീട്ടില്‍ ഞങ്ങളുടെ എല്ലാക്കാര്യത്തിലും നിര്‍ണ്ണയക വഴിത്തിരിവായത് ചേട്ടന്റെ ആ ജോലി ആയിരുന്നല്ലോ.


രാത്രി ഒന്‍പത് മണിയോടെ ഊണുകഴിച്ച് ‍ പോകാനുള്ള ഒരുക്കം തുടങ്ങി,അമ്മയുടെ പരവേശം അപ്പോഴേക്കും ഒരുതരം വിറയലായി മാറിയിരുന്നു, വിദ്യഭ്യാസവും മറ്റും കുറവാണെങ്കിലും ആ മണ്ണില്‍നിന്നും ഞാന്‍ പറിച്ചു നടുകപ്പെടുകയാണെന്ന തിരിച്ചറിവു പത്തുമാസം ചുമന്നവയറിന്നു പ്രാപഞികമായ എഞെങ്കിലും രീതിയില്‍ വന്നതായിരിക്കുമോ?ഞാന്‍ വികാരരഹിതനായിരുന്നു എന്നു പറയാം,കാരണം എനിക്കു വലിയ ഹോപ്പൊന്നും ഇല്ലായിരുന്നു,അധികം നിന്നു വികാരം വര്‍ധ്ദിപ്പിക്കണ്ട എന്നു കരുതി വൈകാതെ ബാഗെടുത്ത് തോളിലിട്ട് മുറ്റത്തേക്കിറങ്ങി.അവസാനമായി ഒരുവട്ടം കൂടി യാത്ര പറഞ് നടയിലേക്കിറങ്ങി, ഉമ്മറത്തിണ്ണയില്‍ കയ്യൂന്നി സ്തഭത്നായി അച്ചന്‍ , വാതിലിനോട് ചേര്‍ന്നു അമ്മ മുണ്ടിന് തലപ്പുകൊണ്ട്മുഖംപൊത്തി, നടക്കുന്നതിനിടയില്‍ മുകളിലേക്കു നോക്കി,ആകാശഗംഗയ്ക്ക് തെല്ലകലെ ഒരു കാവല്‍ക്കാരനെപ്പോലെ നില്‍ക്കുന്ന ഓറിയോണ്‍ നക്ഷത്രക്കൂട്ടം , അരികില്‍ ഒറ്റപ്പെട്ടു നില്‍ക്കുന്ന നക്ഷത്രം എന്നെ നോക്കി കണ്ണു ചിമ്മി,ചെറുപ്പം മുതല്‍ ഞാന്‍ നോക്കിനില്‍ക്കാറുള്ള നക്ഷത്രം പ്രകാശവര്‍ഷങ്ങള്‍ക്കുമപ്പുറത്തുനിന്നും ഈയാത്ര ഒരു വലിയ വിടവാങ്ങലാണെന്നു മുന്‍ കൂട്ടികണ്ടിരിക്കുമോ?എന്റെ രുദ്ര നക്ഷ്ത്രം. അറിയില്ല...
( തുടരും..)