Sunday, February 1, 2009

യാത്രയായി


നല്ല ബസ്സാട്ടോ, ഞാന്‍ ആദ്യായിട്ടാ അത്തരത്തിലൊന്നില്‍ കയറുന്നത്.ഇരുട്ടായിരുന്നതിനാല്‍ ആള്‍ക്കാരെയൊന്നും ദൃശ്യമാവുന്നില്ല,എല്ലാവരും മയക്കത്തിലുമാണ്.എവിടെക്കായിരിക്കും ഇവരെല്ലാം പോവുന്നത്? ദുബായിക്ക് പോവുന്നആള്‍ക്കാരായിരിക്കും,വലിയ പെട്ടികളും മറ്റും അതാണു സൂചിപ്പിക്കുന്നത്, പിന്നെ എന്നെപ്പോലെ ചില ബോംബെയിലെക്കും മറ്റും പോവാനുള്ളവരും കാണുമായിരിക്കും,ഞാന്‍ ഒരു വിധം ഒരു കൈ പുറകിലൂടെ അവിടെയുള്ള സീറ്റിനുപുറകിലെ കമ്പിയില്‍ ഉറപ്പിച്ചു,ഹാവൂ സമാധാനമായി,അല്ലെങ്കില്‍ പെട്ടന്ന് ബ്രേക്ക് പിടിച്ചാല്‍ ഞാന്‍ നേരെ തെറിച്ച് ഡ്രൈവറുടെ കാബിനില്‍ ചെന്നിടിച്ച് തിരിച്ച് അവിടെ തന്നെ വരും.മുഹമ്മദും ഏതാണ്ട് ഇതെ സൂത്രം പയറ്റി.. മുന്നിലേ സീറ്റില്‍ ഇരിക്കുന്നത് ഭാര്യാഭര്‍ത്താക്കന്മാരാണെന്നു തോന്നുന്നു, കൈകള്‍ പരസ്പരം ചുമലിലൂടെയിട്ട് തല അയാളുടെ മുകളിലേക്ക് തൂക്കിയിട്ടാണ് അവരുടെ കിടപ്പ് അല്ല ഇരിപ്പ്, ബസ്സ് കണ്ണൂരിലൂടെയാ ഇപ്പോള്‍ പോകുന്നതെന്നു തോന്നുന്നു, ബസ്സ് എന്റെ നാടായ കൊയിലാണ്ടി കടന്നുപോയത് ഞാന്‍ അറിഞ്ഞില്ല,ലക്ഷ്വറി ബസ്സില്‍ കയറിയപ്പോളേക്കും ഞാനെന്റെ നാട് മറന്നു,അപ്പോ കുറെ കാലം ആ‍ ‍അവസ്ഥയില്‍ ജീവിക്കുന്നവര്‍ നാട് മറക്കുന്നത് കുറ്റം പറയാന്‍പറ്റുമോ....

പിറ്റെ ദിവസം അതിരാവിലെ ബസ്സ് ഉഡുപ്പി എന്ന സ്ഥലത്തെത്തി,പ്രഭാതത്തിന്റെ ആലസ്യം ഞങ്ങളില്‍ മാത്രമല്ല ആപരിസരം മുഴുവന്‍ ഉള്ളപോലെ,ഇടയ്ക്ക് ഒന്നു മയങ്ങിപ്പോയതുകൊണ്ട് ഇത്ര ദൂരം താണ്ടിയത് അറിഞ്ഞില്ല.ഞാനും മുഹമ്മദും പുറത്തിറങ്ങി,പിശറന്‍ കാറ്റില്‍ അവിടെ പ്രഭാതം തുടങ്ങിക്കയിഞ്ഞിരുന്നു.ഹോട്ടലിനു മുന്നിലാ ബസ്സ് നിര്‍ത്തിയതെന്നു മനസ്സിലായി, കാര്യായിട്ടെന്തെങ്കിലും തട്ടണം,ഒരു മൂന്ന് പൊറാട്ടേം മീന്‍ കറീം കിട്ടിയാല്‍ കുശാല്‍,ബസ്സില്‍ നിന്നിറങ്ങിയ എല്ലാരും പ്രഭാത കൃത്യങ്ങള്‍ നടത്തുന്ന തിരക്കിലാ, എന്റെ മുന്നിലെ സീറ്റിലെ പുള്ളികളെയും കണ്ടു, ജീന്‍സു പാന്റും എനിക്ക് പേരറിയാത്ത എന്തോ സാധനം മുകളിലുമാ അവളുടെ വേഷം,അകത്ത് നല്ല പരിമളം ആകെ ഞങ്ങള്‍ ആ ബസ്സില്‍ നിന്നിറങ്ങിയവരേ അപ്പോള്‍ അവിടെ ഉള്ളൂ. അടുത്ത് വന്ന ജീവനക്കാരനോട് ചോദിച്ചപ്പോള്‍ വകകളുടെ വിവരം കിട്ടി ,സര്‍വ്വം ദോശമയം, ഇഡ്ഡ്ലിയും ഉണ്ട് സാമ്പാര്‍ ചട്നി എന്നീ വിശിഷ്ട സാധനങ്ങളും കൂടെ.പോരെ പൂരം, ഉപാസനാ മൂര്‍ത്തിയായ പൊറാട്ടയും മീന്‍ കറിയും മനസ്സില്‍സങ്കല്‍പ്പിച്ച് ഞാന്‍ ഒണക്ക ദോശ വായില്‍ തിരുകി.ഇഡ്ഡ്ലി എന്നെ കാത്ത് പ്ലേറ്റില്‍ ചിരിച്ച്കൊണ്ട് ഇരിക്കുന്നു.

തുടരും.....

2 comments:

ഉപാസന || Upasana said...

Continue in a different weriting style. ie by mixing reported speech and divide lines as paragraph..


:-)

muralidharan said...

ഭൂതകാലവും വര്‍ത്തമാനവും ആത്മഗതവും സംഭാഷണങ്ങളും സമന്വയിപ്പിക്കാനുള്ള മനപ്പൂര്‍വ്വമായ ശ്രമമാണത് ,കാരണം എന്റെ ആദ്യ എഴുത്താണിത് മുന്‍പരിചയൊ ഇല്ല,അഭിപ്രായത്തിന് വളരെ നന്ദി, തുടര്‍ന്നും വിമര്‍ശനങ്ങളും പ്രോത്സാഹനങ്ങളും പ്രതീക്ഷിക്കുന്നു.