Wednesday, February 4, 2009

നിലാവിന്റെ കൂടെ !!

മുഹമ്മദും ഞാനും എഫ്എസിടി യിലെ കാര്യങ്ങള്‍ ഓരോന്നും ഇടയ്ക്ക് സംസാരിച്ച് ോണ്ടിരുന്നു,രണ്ട് പേരും അവിടെ ആയിരുന്നല്ലോ,എങനെയെങ്കിലും സമയം പോകണ്ടെ, ഇപ്പൊതന്നെ നേരം ഇരുട്ടി വരുന്നതെയുള്ളു, എനിയും കാതങ്ങള്‍ താണ്ടാന്‍ ഏറെയുണ്ട്,രാവിലെ ബോംബെയില്‍ എത്തും ബസ്സ് എന്നാ പറഞ്ഞത്, ഇതിപ്പോ കര്‍ണ്ണാടകയാണൊ, മഹാരാഷ്ട്രയാണോ എന്ന്നൊന്നും തീര്‍ച്ചയില്ല,അല്ലെങ്കില്‍ തന്നെ അറിയാത്തവര്‍ക്ക് എല്ലാം ഒരുപോലല്ലേ,ഇരുട്ടുന്നതനുസരിച്ച് ഞങ്ങളുടെ കൂടെ തന്നെ മരങ്ങള്‍ക്കിടയിലൂടെ യാത്ര തുടരുന്ന ചന്ദ്രനും നിറം കൂടിവരുന്നുണ്ട് ,അതും ബോംബെയിലേക്കാണോ,പിന്നെന്താണ് ചന്ദ്രന് മുഖം ദൂരം കുറയുന്നതിനനുസരിച്ച് ശോഭനമായിക്കൊണ്ടിരിക്കുന്നത്,ഇന്നേതാണ് തിഥി? കണ്ടിട്ട് ക്ഷയരോഗ വിമുക്തനായി പൂര്‍ണ്ണയൌവനം വീണ്ടെടുക്കാന്‍ അധികം ദിവസങ്ങള്‍ വേണ്ടെന്നു തോന്നുന്നു.ഈ ലോകത്തെ പന്ത്രണ്ട് ഫലകങ്ങളിലാക്കി ഇരുപത്തേഴ് നക്ഷത്രങ്ങളെ കൂട്ട് പിടിച് രാശിക്കൂറുണ്ടാക്കി അവന്‍ എന്റെ ഭാവി തീരുമാനിക്കുകയാണോ? ആര്‍ക്കറിയാം, പൂനിലാവ് പോലെചിരിക്കുന്ന മുഖവുമായി പുരുഷസാമീപ്യം കൊതിക്കുന്ന പെണ്ണിനെപോലെ രജസ്വലവിമുക്തയായി പൂര്‍ണ്ണാകാരം പൂണ്ട് സൂര്യന്റെ തേജസ്സ് തന്നിലേക്കാവഹിച്ച് വീണ്ടുമൊരു പൌര്‍ണ്ണമിയെ ജന്മമേകാനുള്ള നിയോഗത്തിലാണോ ചന്ദ്രപൂര്‍ണ്ണിമ?

നമുക്ക് അവിടെ കിട്ടിയാല്‍ തന്നെ വേറേം പല കുലുമാലുമില്ലേ? മുഹമ്മദിന്റെ ശബ്ദം എന്നെ ചിന്തകളില്‍ നിന്നും ഉണര്‍ത്തി,അതെ ശരിയാ, കിട്ടിയാലും 20000 രൂപയുടെ ബോണ്ട് അവിടെ കൊടുക്കണം , അവിടെ അഞ്ച് വര്‍ഷം ജോലിചെയ്തോളാമെന്ന്,അതും കേന്ദ്ര ഗവര്‍മെണ്ടില്‍ ഗസറ്റഡായി ജോലിചെയ്യുന്ന ആള്‍തന്നെ ബോണ്ട് തരണം‍, നാട്ടില്‍ നിന്നും അതൊന്നും ആലോചിക്കാനുള്ള സമയം ഇല്ലായിരുന്നല്ലോ,ആദ്യമവിടെ പോവുക പിന്നെ സംസാരിച്ച് അവര്‍ സമ്മതിക്കുകയാണേല്‍ പിന്നെയും വന്ന് ഏതെങ്കിലും ആളെ പിറ്റിച്ച് നാട്ടില്‍ നിന്നു തന്നെ എല്ലാം ശരിയാക്കം,അല്ലാതെ അവിടെ എങനെ ഒപ്പിക്കാനാ ,എന്നെ വിറ്റാല്‍ പോലും ഇരുപതിനായിരം രൂപ അക്കാലത്ത് കിട്ടില്ല,ഇപ്പോളാണേല്‍ ഒരുപക്ഷെ അല്പം കൂടുതല്‍ കിട്ടാനും മതി.എല്ലാം പിന്നെ ആലോചിക്കാം ആദ്യം അവിടെ എത്തട്ടെ,കുതിച്ച് പായുന്ന ബസ്സിലും പകല്‍ ഒരിടത്ത് വെച്ച് വലിയ ഒരു നദിക്കരയില്‍ ബസ്സ് നിന്നതും എല്ലാവരെയും ഇറക്കി ബസ്സ് മാത്രംരണ്ട് തോണികള്‍ കൂട്ടികെട്ടി കുറുകെ പലകവിരിച്ച ചങ്ങാടത്തില്‍ അക്കരെ കടത്തിയതും, ആള്‍ക്കരെ വീണ്ടുമൊരു ചങ്ങാടത്തില്‍ അക്കരെയെത്തി്ച്ചതും, ഒര്‍ക്കുമ്പോള്‍ തന്നെ ഭയം തോന്നി......

തുടരും...

3 comments:

പകല്‍കിനാവന്‍ | daYdreaMer said...

ബ്ലോഗ് കാണിക്കുന്ന ഈ നിറങ്ങള്‍ വായിക്കാന്‍ ബുദ്ധിമുട്ടുണ്ടാക്കുന്നു... മാറ്റുമല്ലോ.. !!

ചങ്കരന്‍ said...

പറ്റിച്ച് പിടിക്കുന്നതിനാണോ പിറ്റിച്ച് എന്നു പറയുന്നത്, എഴുത്ത് തുടരട്ടെ.

muralidharan said...

@ ശ്രീ പകല്‍ കിനാവുകള്‍ അഭിപ്രായ്ം തീര്‍ച്ചയായും പരിഗണിക്കാം, നന്ദി


@ ശ്രീ ചങ്ങരന്‍
പിടിക്കുക എന്നാണ് ഉദ്ദേശിച്ചത് . ഫോണ്ട് ടൈപ്പ് ചെയ്യുന്നതില്‍ വരുന്ന പിശകാണ് , ക്ഷമിക്കുക, അടുത്ത തവണ കൂടുതല്‍ ശ്രദ്ധിക്കാമാം. നന്ദി.