Thursday, February 19, 2009

ബോണ്ട്!!!


ഒരു കെട്ട് പേപ്പറുമായി ഓഫീസിലെ ആരോ വന്നു എല്ലാം പൂരിപ്പിക്കണം,സമയമെടുക്കും ,ഒരുപാടുകാര്യങ്ങളുണ്ട് ചെയ്ത് തീര്‍ക്കാന്‍ ,എല്ലാം കഴിയുന്നതും പെട്ടന്നു തന്നെ വേണം താനും.പേപ്പറുകളെല്ലാം വളരെ സമയമെടുത്താണേലും പൂരിപ്പിച്ച് തിരികെ കൊടുത്തു,ബാക്കി അല്പം പേപ്പര്‍ കയ്യില്‍തന്നെയുണ്ട് അത് നാട്ടില്‍ നിന്നു വരുമ്പളേ ഉള്ളതാ,അവര്‍ തന്നെ അയച്ചു തന്ന ബൊണ്ട് പേപ്പര്‍ .അതിനെ പറ്റി അവരോട് സംസാരിച്ചു, നാട്ടില്‍ പോയി ആരുടെയെങ്കിലും ജാമ്യം അതില്‍ ഒപ്പിക്കാം എന്നായിരുന്നല്ലോ ഞങ്ങള്‍ കരുതിയിരുന്നത്,അതു സമയമെടുക്കുമെന്നും ഇപ്പോള്‍ തന്നെ വൈകിയനിലയ്ക്ക് ഇവിടെ തന്നെ ഏത്തെങ്കിലും വഴിക്ക് ഒപ്പിക്കണം എന്നുമായി അവര്‍ ഏതായാലും ഞങ്ങള്‍ താഴോട്ടിറങ്ങി,അവിടെയാണ് വിശാലമായ കാന്റീന്‍, ഒര് ചായ കുടിച്ച് ഒന്നു ഉഷാറാകാം,പൊറാട്ടേം മീന്‍ കറീം ഞാന്‍ മനസ്സില്‍ നിന്നു തന്നെ മാച്ചു കളഞ്ഞിരുന്നു,അങ്ങനെ ഒരു സാധനം എനിക്ക് അറിയുകയേ ഇല്ല, പോരേ!.എല്ലാവരും വരിവരിയായി നിന്നു വേണ്ടത് വാങ്ങണം,ചൂണ്ടി കാണിച്ചു കൊടുത്താല്‍ മതി മുന്നിലുള്ള സാധനങ്ങള്‍ കാന്റീന്‍ കാര്‍ നമ്മുടെ പ്ലേറ്റിന്‍ ഇട്ടുതരും നല്ല രസം, ഭാഷ ഒന്നും ഒരു പ്രശ്നമേയല്ല,ഇങ്ങനെയാണേല്‍ ചൈനയില്‍ വരെ പോയി ഭക്ഷണം തിന്നാം. അല്ലേ ഹ ഹ, സാധനങ്ങളുമായി ഒരു ടേബിള്‍ ഞങ്ങള്‍ വളഞ്ഞു, കഴിച്ചു കൊണ്ടിരിക്കുമ്പോളും ഞങ്ങളുടെ കണ്ണുകള്‍ ചുറ്റുമായിരുന്നു. പ്രത്യേകിച്ചും പലവിധ വേഷവിധാനങ്ങളുമായി എത്തിയ ലലലാമണികളെ,ബോംബെയല്ലെ സാധാരണ വേഷക്കാരായവര്‍ തൊട്ട് ആധുനിക വേഷം ധരിച്ചവര്‍ വരെ അക്കൂട്ടത്തിലുണ്ടായിരുന്നു. ഞങ്ങള്‍ക്ക് ഭക്ഷണം ഒരു പ്രശ്നമായതേയില്ല ,വളരെ സമയമെടുത്ത് ആസ്വദിച്ച് ചവച്ചരച്ച് കഴിച്ചു.

എടാ ബോണ്ടിന്റെ കാര്യം എന്താ ചെയ്യാ ? ഞാന്‍ സ്വര്‍ഗ്ഗത്തില്‍ നിന്നും കാന്റീനിലേക്ക് തന്നെ വന്നു, മുഹമ്മദാ,ഓനാ ശല്യപ്പെടുത്തിയത്,അതെ ശരിയാ,എന്താ ചെയ്യാ,നിനക്ക് ആരെയെങ്കിലും പരിചയമുണ്ടൊ ബോംബെയില്‍?അവനു ബോംബെയില്‍ ആകെ പരിചയമുള്ളത് ദാവൂദ് ഇബ്രാഹിമിനെയാണ് ,അയാളാണെങ്കില്‍ സര്‍ക്കാരുദ്യോഗസ്തനല്ലാത്തതിനാല്‍ നമ്മുടെ കാര്യത്തിനു പറ്റുകയും ഇല്ല,അല്ലെങ്കില്‍ തന്നെ പേപ്പറില്‍ വായിച്ച് കേട്ട പരിചയം വെച്ച് അയാളെ കാണാന്‍ പോകാനും പറ്റില്ല.എന്തായിപ്പോ ചെയ്യുക, “നെനക്കാരേം പരിചം ഇല്ലേ ?”ഓന്റെ ചോദ്യം, ശരിയാ എനിക്ക് പരിചയമുള്ള ആളുകള്‍ ഉണ്ട് എന്റെ ചേട്ടന്റെ അളിയന്‍ സുരേഷ് നടരാജന്‍ മനസ്സില്‍ ഓടിയെത്തി.



തുടരും

2 comments:

പകല്‍കിനാവന്‍ | daYdreaMer said...

ഇതെന്തിനാ ഒരു തുടര്‍ച്ച... മൊത്തമങ്ങ്‌ ഇട്ടാലെന്താ...?
:)

muralidharan said...

അല്പാല്പമായി എഴുതുന്നതാണ് സ്നേഹിതാ, അതാ കാര്യം, ജോലിതിരക്കും മറ്റും ഉണ്ട് , പിന്നെ അല്പം വലുതാക്കി തന്നെ എഴുതാനുള്ള പരിപാടിയാ, 16 കൊല്ലത്തെ കാര്യല്ലേ! ഇത് വായിക്കുന്നതില്‍ എന്റെ പ്രത്യേക നന്ദി ........