Sunday, February 1, 2009

കിളിയുടെ ധാനം .


എന്നെക്കാള്‍ നല്ല ആരോഗ്യമുണ്ട് അവന്, എനി നമ്മള്‍ എപ്പഴാടോ കാണുക? അവന്‍ ചോദിച്ചു്
അല്‍പസമയംകൂടെ സംസാരിച്ച് നിന്ന ശേഷം ഞാന്‍ വീട്ടിലേക്ക് പോയി.ചെല്ലമ്മ ടീച്ചറുടെ മകളുടെ മകനാണ് ബിന്ദു,അവന്‍ അന്നു പറഞപോലെതന്നെ പിന്നെ അവനെ കാണാന്‍ അവസരം കിട്ടിയിട്ടില്ല. കേരളാ പോലീസില്‍ ഉയര്‍ന്ന ഉദ്യോഗത്തിലാണെന്നു മാത്രം അറിയാം. ഓര്‍ക്കൂട്ടില്‍ എന്റെ ഫ്രണ്ടായുള്ള അമല്‍ രാജിന്റെ അച്ചന്റെ പെങ്ങളുടെ മകനാബിന്ദു.അമല്‍ അന്നു തീരെ ചെറുതാ.ബസ്സ് കോഴിക്കോട്ട് എത്തി ഞാന്‍ ചാടി ഇറങ്ങി, സ്റ്റാന്‍ഡില്‍തന്നെ എന്നെയും കാത്ത് മുഹമ്മദ് നില്‍ക്കുന്നുണ്ടായിരുന്നു. അല്‍പ്പം കുശലം നടത്തി.നേരെ റെയില് വെ സ്റ്റേഷനില്‍ പോയി ബൊംബെയ്ക്ക് വല്ല വണ്ടിയും ഉണ്ടോ എന്നു അന്വേഷിക്കം എന്നു കരുതി, ഓട്ടോ പിടിച്ചു, കാരണം ഞങ്ങള്‍ക്ക് അപ്പോള്‍ എങ്ങനെ പോകണം എന്നു പോലും യാതൊരു ഊഹവും ഇല്ലായിരുന്നല്ലോ,അവിടെ ചെന്നപ്പോള്‍അന്നു വണ്ടിയൊന്നും ഇല്ലെന്നു മനസ്സിലായി, അല്പനേരം അങ്ങനെ തരിച്ച് നിന്നു. പിന്നെ തോന്നി വീഡിയോ കോച്ച് ബസ്സുകള്‍ അക്കാലത്ത് ധാരാളം ബോംബേയ്ക്ക് പോകാറുണ്ടല്ലോ ആവഴിക്കൊന്നു ശ്രമിച്ചു നോക്കമെന്ന്.


വീണ്ടും ഒരോട്ടോ പീടിച്ച് മുതലക്കുളം മൈതാനിയുടെ അടുത്തു വന്നു, ആരോ പറഞ്ഞാണ് അവിടെ ബസ്സുകിട്ടാന്‍ സാധ്യതയുണ്ട് എന്നും അറിഞ്ഞത്.ചെന്നപ്പോള്‍ അവിടെ ബസ്സൊന്നും ഇല്ല, തട്ടുകടയില്‍ നിന്നും ഓരോ ചായകഴിച്ച് അവിടെ തന്നെ ഇരിക്കാന്‍ തുടങ്ങി.അര മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ഒരു ബസ്സ് വന്നു,മലപ്പുറം ഭാഗത്തുനിന്നും പുറപ്പെട്ടതാണ്.മുതലകുളത്തുനിന്നും ബുക്ക് ചെയ്തവരെല്ലാം കയറി.താഴെ ഇറങ്ങി കാറ്റു കൊള്ളുന്ന ബസ്സിലെകിളിയെ ഞങ്ങള്‍ സമീപിച്ചു ,വല്ല ടിക്കറ്റും കിട്ടാനുണ്ടോ? ഇല്ല, എല്ലാം തീര്‍ന്നു എന്ന മറുപടിയും കിട്ടി.ഞങ്ങളുടെ അവസ്ഥ പറഞ്ഞു മനസ്സിലാക്കിയപ്പോള്‍ കിളി പറഞ്ഞു, സീറ്റായി ഒന്നും ഇല്ല , വേണേല്‍ ലാസ്റ്റ് സീറ്റില്‍ നടുക്കുള്ളഗ്യാപ്പില്‍ രണ്ടുപേരും അഡ്ജസ്റ്റ് ചെയ്തോ,പക്ഷെ കാശ് ഫുള്ള് വേണം ,ഞങ്ങള്‍ ഒന്നും കൂടുതല്‍ ആലോചിച്ചില്ല, രണ്ടു പേരുടെ കാശുകൊടുത്തു,ബസ്സില്‍ ഒരുവിധം കയറി ഇരുന്നു. ഏറ്റവും പുറകില്‍ ഏറ്റവും നടുവില്‍.....



(തുടരും)