Friday, February 6, 2009

നഗരം അരികെ !!!!

ഇന്നലെ ഈസമയത്ത് ബസ്സില്‍ കയറിയതാ, ഓടി തളര്‍ന്നതുകൊണ്ടാണോ ബസ്സിനും ഒരുതരം അവശശബ്ദം പോലെ? എനിക്കും അല്പം മയക്കംവന്നുതുടങി, അത്താഴം മഹാരാഷ്ട്രയില്‍ വെച്ച്
ആയിരുന്നു,എല്ലാഹോട്ടലും ഒരുപോലെതന്നെ,മഴയുടെ ലക്ഷ്ണങ്ങള്‍ ആകാശചെരുവിലെവിടെയോ ഒളിഞ്ഞിരിപ്പുണ്ടോ, ജൂണ്‍ തുടങ്ങി ആദ്യവാരമാണ്, നാട്ടില്‍ മഴതുടങ്ങിയിട്ടില്ലായിരുന്നു,ഒരുപക്ഷെ ഞാന്‍ വന്ന ശേഷം തുടങ്ങാം എന്നുകരുതിയതും ആവും,പുറത്ത് ഒരുകാഴ്ചയും കാണാനില്ല,സര്‍വത്ര ഇരുട്ട് തന്നെ,ഈ പ്രപഞ്ചത്തിന്റെ സ്ഥായിയായ ഭാവം ഏതാണ് ,ഇരുട്ടോ , വെളിച്ചമോ,ഇരുട്ടില്ലാത്തിടം വെളിച്ചമാവുകയാണൊ,അതോ വെളിച്ചതിന്റെ അഭാവം ഇരുട്ടിനെ ക്ഷണിച്ച് വരുത്തുകയോ?ഈ വിശ്വത്തില്‍ നിന്നും ഇരുട്ടിനെ എന്നെന്നേക്കുമായി നീക്കാനുള്ള വെളിച്ചം എന്നെങ്കിലും ഉണ്ടാവുമോ, ഉണ്ടായാല്‍ തന്നെ അത്തരം ഒരവസ്ഥ ഗുണകരമാവുമോ,ഒരുപക്ഷെ പരസ്പര വിശ്വാസത്തോടെ രണ്ട് പേരും ഒത്ത് ചേര്‍ന്ന് ഒന്ന് മറ്റൊന്നിന്റെ പ്രാധാന്യം നമ്മെ ഓര്‍മ്മിപ്പിക്കുകയാവുമോ.എന്റെ മനസ്സും കണ്ണും ക്രമേണ ഇരുട്ടിലേക്ക് അല്പാല്പമായി അലിയാന്‍ തുടങ്ങി,ഒരു പൊട്ടുകണക്കെ ഉള്‍ക്കണ്ണില്‍ എവിടെയോ ഉള്ള അവസാന തുള്ളി പ്രകശവും നേര്‍ത്തില്ലാതെയായി,എന്റെ ശാസം മന്ദഗതിയിലായി,തലചുമലിലേക്ക് താങ്ങ് തേടി അതിനുമുന്‍പേ തന്നെ പോയിരുന്നു.....

മലമ്പാത കറുത്ത പാമ്പിനെ പോലെ ചുറ്റിവളഞ്ഞ് താഴേക്കിറങ്ങിക്കൊണ്ടിരിക്കുകയാണ്. മുന്നിലും പുറകിലും വാഹനങ്ങളുടെ ഹോണ്‍ വിളികള്‍,വളരെ മെല്ലെയാണ് ബസ്സ് നീങ്ങുന്നത്,കണ്ണെത്താദൂരത്തോളം വാഹനങ്ങള്‍ ആ പുലര്‍ചയിലും അരിച്ചരിച്ച് താഴെസമതലപ്രദേശം ലക്ഷ്യമാക്കി മാഹാനഗരത്തില്‍എ‍വിടെയെങ്കിലും നിര്‍വൃതി അണയാനുള്ള മോഹവുമായി നീങ്ങുന്നു, പൂനയാണ് പ്രദേശം ,അഗാധ ഗര്‍ത്തങ്ങള്‍ ഒരുഭാഗത്തും മറുഭാഗം ഉയര്‍ന്നു നില്‍ക്കുന്ന മലനിരകളും, സാധാരണ ഡ്രൈവര്‍ ‍മാര്‍ക്ക് അത്രസുഖകരമല്ലാത്ത വഴിയാണ് മുന്നില്‍, ഒരു മണിക്കൂറിലധികം സമയത്തെ ഓട്ടത്തിനു ശേഷം നിരപ്പായ പ്രദേശത്തുകൂടെ ഞങ്ങളുടെ ബസ്സ് പുതുജീവന്‍ വെച്ച് വീണ്ടും ഓടിക്കൊണ്ടിരുന്നു,സമയം പോവുന്നതറിയുന്നില്ല , നഗരത്തിന്റെ സൂചനകള്‍ വന്നുകൊണ്ടിരുന്നു, കൂറ്റന്‍ ബില്‍ഡിംഗ്കള്‍ റോഡിനിരുവശവും തലയുയര്‍ത്തി നില്‍ക്കുന്നു,കാഴ്ചകണ്ട് പുറത്തേക്കു നോക്കിയിരിക്കുന്ന ഞങ്ങള്‍ അവസാനം വാഷി എന്ന സ്ഥലം എത്തിക്കഴിഞ്ഞു,അതൊന്നും ഗൌനിക്കാതെ ബസ്സ് ചെമ്പൂര്‍ ലക്ഷ്യമാക്കി ഓടുകയാണ്.അതെ അവിടെയാണല്ലോ ഞങ്ങള്‍ക്കിറങ്ങേണ്ടത്, അല്പസമയം കൂടിമാത്രം ഞങ്ങള്‍ക്കിറങ്ങാന്‍...

തുടരും....

6 comments:

Anonymous said...

I have been trying to read what you are writing, but its too difficult to follow since the chapters are very short.

പകല്‍കിനാവന്‍ | daYdreaMer said...

ബ്ലോഗിന്റെ കളറുകള്‍ മാറ്റണം.. വായിക്കാന്‍ ബുദ്ധിമുട്ടുണ്ട്...!

Sathees Makkoth | Asha Revamma said...

കണ്ണു ചിമ്മുന്നു(കളർ)

muralidharan said...

കളറും ,ഫോണ്ടും എല്ലാം മാറ്റി.ഇപ്പോള്‍ പ്രശ്നമില്ല എന്നുകരുതട്ടെ. എല്ലാവര്‍ക്കും നന്ദി.തുടര്‍ന്നും സഹകരണം തരുമല്ലോ!!!

മുസാഫിര്‍ said...

അക്ഷരങ്ങള്‍ ഒന്നു കൂടി ചെറുതാക്കി കുറച്ച് കൂടി എഴുതുന്നത് നന്നാവും എന്നു തോന്നുന്നു.

muralidharan said...

ഫോണ്ട് ചെറുതാക്കി,കൂടുതല്‍ എഴുതാന്‍ തല്‍ക്കാലം ബുദ്ധിമുട്ടുണ്ട്,ക്ഷമിക്കുമല്ലോ.